വലിപ്പത്തിൽ അൽപ്പം കുഞ്ഞനാണെങ്കിലും ഒറ്റ കാഴ്ചയിൽ ഏവരേയും കൊതിപ്പിക്കുന്ന ഒരു പലഹാരമുണ്ട്, പാൽ കൊഴുക്കട്ടയാണ് ഐറ്റം. അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ പലഹാരമാണിത്.
ചേരുവകൾ
അരിപ്പൊടി
ഉപ്പ്
ജീരകം
തേങ്ങ ചിരകിയത്
പഞ്ചസാര
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് അൽപ്പം ജീരകം, ഉപ്പ് എന്നിവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം. ഇത് വളരെ ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കാം. തേങ്ങ ചിരകിയെടുത്ത് പിഴിഞ്ഞ് തേങ്ങാപ്പാൽ മാത്രം അരിച്ചെടുക്കാം. അതിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. അൽപ്പം ഏലയ്ക്ക പൊടിച്ചതും ചേർക്കാം. ഉരുളകൾ വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്കു മാറ്റി തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കുക. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.
















