പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തള്ളി മന്ത്രി എം. ബി. രാജേഷ്. പാലക്കാട് എൽഡിഎഫ് വിജയിക്കുമെന്ന് സതീശന് പരിഭ്രാന്തി ഉണ്ടെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നതെന്നും വിജയിക്കുമെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ മത്സരത്തിനിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് പാലക്കാട്ടെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും എം. ബി. രാജേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















