നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പട്ടിക പൂർത്തിയായി. താനൂർ, വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. താനൂരിൽ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നിൽ സിപി മുസ്ഫയും കാസർകോട് ഷാനവാസ് പാദൂറും മത്സരിക്കും. മൂന്നിടത്തും സ്വതന്ത്രരായിട്ടാണ് മത്സരിക്കുക.
സിപിഎമ്മിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ അബ്ദറഹിമാന്റെ പേര് താനൂരിൽ വന്നിരുന്നെങ്കിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ തിരൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. വള്ളിക്കുന്നിലെ സ്ഥാനാർഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂർ സ്വദേശിയുമാണ്. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥി ഷാനവാസ് പാദൂർ മുൻ കോൺഗ്രസ് നേതാവാണ്.
















