മൈസൂരു ചന്നപട്ടണത്തിന് സമീപം സ്വകാര്യ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പുലർച്ചെയുണ്ടായ അപകടത്തിൽ ബസിലെ മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
















