വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് (70) ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തിന്റെ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് കൃഷ്ണൻകുട്ടിയുടെ വീടിന് തീപിടിത്തമുണ്ടായത്. ഉറക്കത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. വീടിന്റെ കിടപ്പുമുറിയടക്കം ഉള്ളിലെ സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
















