ആരോഗ്യത്തിനും ശരീരഭാര നിയന്ത്രണത്തിനും പോഷകസമ്പന്നമായ ഭക്ഷണമാണ് ശീലമാക്കേണ്ടത്. അതിനായി ചെറുപയർ ഉപയോഗിച്ച് ഒരു സ്പെഷ്യൽ കറി തയ്യാറാക്കാം.
ചേരുവകൾ
ചെറുപയർ – 1 കപ്പ്
വെള്ളം – 3 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
എണ്ണ – 3 ടീ സ്പൂൺ
കടുക് – 1 ടീസ്പൂൺ
വെളുത്തുള്ളി-3 എണ്ണം
ഉണക്ക മുളക് – 3 എണ്ണം
സവാള – 1 എണ്ണം
തക്കാളി – 1 എണ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ കുതിർത്തെടുത്ത് ചെറുപയറിലേയ്ക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി വേവിക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ജീരകം, വെളുത്തുള്ളി, സവാള, വറ്റൽമുളക്, പച്ചമുളക്, എന്നിവ കൂടി ചേർത്തു വേവിക്കാം. ശേഷം കറിവേപ്പില ചേർക്കാം. എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തക്കാളി ചെറിയ കഷ്ണങ്ങളായി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം. തക്കാളി വെന്തു കഴിയുമ്പോൾ ചെറുപയർ ചേർത്തിളക്കി 15 മിനിറ്റ് കുറഞ്ഞ തീയിൽ വീണ്ടും വേവിക്കാം. ശേഷം കുറച്ചു വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് അടുപ്പണയ്ക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
















