ഒരു ദിവസത്തേയ്ക്കു വേണ്ടുന്ന ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാൻ സഹായിക്കുന്നവയാകണം രാവിലത്തെ ഭക്ഷണം. പക്ഷേ തിരക്കുള്ള ദിവസങ്ങളിൽ ഭക്ഷണം സിംപിളാക്കാനാണ് അധികം ആളുകളും ശ്രദ്ധിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്ന ഒരു സിംപിൾ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്.
ചേരുവകൾ
പാലക് ചീര
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഉപ്പ്
ഗോതമ്പ് പൊടി
നെയ്യ്
കസൂരിമേത്തി
മുളകുപൊടി
മല്ലിപ്പൊടി
ഗരംമാസാല
പനീർ
തയ്യാറാക്കുന്ന വിധം
ചെറുചൂടുള്ള വെള്ളത്തിൽ ചീര കുതിർത്തു വയ്ക്കാം ശേഷം അത് നന്നായി കഴുകി അടർത്തയെടുക്കാം. ഇതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് അരച്ചു മാറ്റി വയ്ക്കാം. ഗോതമ്പ് പൊടി ഒരു ബൗളിലെടുത്ത് അതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്ത് കുഴച്ച് 30 മിനിറ്റ് മാറ്റി വയ്ക്കാം. മറ്റൊരു ബൗളിൽ പനീർ ഉടച്ചെടുക്കാം.അതിലേയ്ക്ക് ആവശ്യത്തിന ഉപ്പ്, കുരുമുളകുപൊടി, മല്ലിപ്പൊടി, കസൂരിമേത്തി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. കുഴച്ചു വച്ച് മാവ് ചെറിയ ഉരുളകളാക്കാം.അതിനുള്ളിലേയ്ക്ക് മസാലകൾ ചേർത്ത പനീർ വയ്ക്കാം. ശേഷം ചപ്പാത്തി പരത്തിയെടുക്കാം.ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ നെയ്യ് പുരട്ടാം. ഇതിലേയ്ക്ക് ചപ്പാത്തി വച്ച് ചുട്ടെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.
















