അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേടുകളെന്ന് ബാങ്ക് പ്രസിഡന്റ് . മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും അടൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ പൊൻതാമര പിള്ളയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
സിപിഎം നേതാക്കളായ ബോർഡ് അംഗങ്ങൾ ചേർന്നാണ് ക്രമക്കേട് നടത്തിയത് എന്നും 75 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി എന്നും അവർ വെളിപ്പെടുത്തി. ജീവനക്കാർ സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ വയ്യാത്തതുകൊണ്ട് രാജിവയ്ക്കുന്നുവെന്നും പൊൻതാമര പിള്ള പറഞ്ഞു.
















