കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് നിരവധി പേർ മരിച്ചു. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. വ്യോമസേനയുടെ ഹെർക്കുലീസ് സി 130 വിഭാഗത്തിൽപ്പെട്ട സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിർത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂർട്ടോ ലെഗുയിസാമോയിലാണ് സംഭവം.
എത്ര പേരാണ് മരിച്ചതെന്ന കണക്ക് പുറത്തുവന്നിട്ടില്ല. അപകടസമയത്ത് വിമാനത്തിൽ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നു.
പുട്ടുമായോ പ്രവിശ്യയിലെ പോർട്ടോ ലെഗുയിസാമോ എന്ന നഗരത്തിന് സമീപമാണ് സൈനികരെ കൊണ്ടുപോയിരുന്ന യുഎസ് നിർമിത സി-130 ഹെർക്കുലീസ് വിമാനം തകർന്നുവീണത്.
ഇതുവരെ പരുക്കേറ്റ 48 പേരെ വിമാനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യോമസേനാ മേധാവി കാർലോസ് ഫെർണാണ്ടോ സിൽവ റുയേഡ അറിയിച്ചു.
















