സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിനെതിരേ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കോ-ലീ-ബീ സഖ്യം എന്ന ആരോപണം അവർത്തിച്ചാണ് മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചത്. എല്ലാ മണ്ഡലങ്ങളിലും ഡീൽ ആണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് എന്നും ആർഎസ്എസുമായി കൂട്ടുകൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അതിൽ കോൺഗ്രസിന് ഒരു ഉളുപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്ത് അസംബന്ധവും എഴുന്നള്ളിക്കാൻ പ്രതിപക്ഷത്തിന് ഒരുപ്രയാസവുമില്ല. അങ്ങനെ എഴുന്നള്ളിക്കുന്നത് ഇതിന്റെ ഭാഗമായി കച്ചവടം നടത്താനാണ്. 91-ൽ പാലക്കാട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എകെജി മത്സരിച്ചിരുന്നു. ആരെയായിരുന്നു അവിടെ സ്ഥാനാർഥിയാക്കിയത്? കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നോ കോൺഗ്രസിന്. കോൺഗ്രസിനും ആർഎസ്എസിനും എല്ലാം ഒരേസ്ഥാനാർഥിയായിരുന്നില്ലേ, ആർഎസ്എസിന്റെ ജില്ലാ കാര്യവാഹക്. ഓർമയില്ലേ? അദ്ദേഹം ചോദിച്ചു.
















