തിരഞ്ഞെടുപ്പ് കമ്മീഷൻ നേമത്തെ എൻ.ഡി.എ സ്ഥാനാഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. ആസ്തി വിവരങ്ങൾ മറച്ചു വെച്ചതിന്റെ പേരിൽ യു.ഡി.എഫിന്റെ പരാതിയെത്തുടർന്ന് നേരത്തെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
രാജീവ് ചന്ദ്രശേഖർ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ബെംഗളൂരുവിലെ കോറമംഗലയില്‍ 49,000 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വിവരങ്ങള്‍ പത്രികയില്‍ മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഇക്കാര്യം കോൺഗ്രസ് ദേശീയതലത്തിലും ഉന്നയിച്ചിരുന്നു.
















