പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ട്രംപ് പറഞ്ഞു. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് അറിയിച്ചു.
എന്നാൽ ഇറാൻ പ്രതിനിധികളിൽ തനിക്ക് വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ ആരെയും വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ “ശരിയായ ആളുകളുമായാണ്” ചർച്ചകൾ നടക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
















