പശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിലനിൽക്കെ, ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു.
സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം.
ബഹ്‌റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ് വിമാനത്താവളത്തിലെ എണ്ണ ടാങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആളപായം ഇല്ല.
കുവൈറ്റ് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന അഞ്ചാമത്തെ ആക്രമണം കൂടിയാണിത്. കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി ബഹ്‌റൈനിൽ നാല് തവണയാണ് അപായസൈറൺ മുഴങ്ങിയത്.
















