മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനവുമായി മുസ്ലിം ലീഗ് നേതാവ് സി പി ബാവ ഹാജി. യുഡിഎഫ് സ്ഥാനാർഥിയായ വി എസ് ജോയിയ്ക്ക് കൂടുതൽ ലീഡ് നൽകുന്ന മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്കാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇന്ന് തവനൂരിലെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് സിപി ബാവ ഹാജി പ്രഖ്യാപനം നടത്തിയത്. ‘ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന ബൂത്തിനായിരിക്കും വിദേശ യാത്ര സ്‌പോണ്‍സര്‍ ചെയ്യുക. ഇനി തമാശയും കളിയൊന്നും ഇല്ല. വോട്ട് ചെയ്യലും ചെയ്യിക്കലും മാത്രമാണ് ഇനി ഉള്ളത്’ സിപി ബാവയുടെ പ്രഖ്യാപനം ഇങ്ങനെ. തവനൂരില്‍ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
















