ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എ ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം.
ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്താനും കളക്ടര്‍ നിര്‍ദേശം നല്‍കി.
















