ഇന്ത്യയിലെ സ്വകാര്യ ഇന്ധന റിട്ടയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയും ആണ് വർദ്ധിപ്പിച്ചത്.
പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തോട് അനുബന്ധിച്ചാണ് വില വർധനവ്.
















