റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്‌ഡേറ്റ് ചെയ്ത ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ നാളെ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി പുതിയ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. ഗറില്ല 450 മോഡലിന്റെ 2026 പതിപ്പില്‍ മെക്കാനിക്കല്‍ പരിഷ്‌കരണങ്ങളും കോസ്മെറ്റിക് അപ്ഡേറ്റുകളും കൊണ്ടുവരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലുള്ള ഗറില്ല മോഡല്‍ ടയറുകള്‍ക്ക് ശരാശരി ഗ്രിപ്പ് ആണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം പിന്‍ സസ്പെന്‍ഷന്‍ കൂടുതല്‍ ദൃഢമായാണ് കാണപ്പെടുന്നത്. പുതിയ അപ്ഡേറ്റില്‍ റോയല്‍ എന്‍ഫീല്‍ഡ് ഈ പോരായ്മകള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ഗറില്ല 450 നല്ല ഗ്രിപ്പുള്ള ടയറുകളും മെച്ചപ്പെട്ട സസ്‌പെന്‍ഷനും വാഗ്ദാനം ചെയ്‌തേക്കും. സുഗമമമായ യാത്ര പ്രദാനം ചെയ്യുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങളോട് കൂടിയായിരിക്കും പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തുക എന്നാണ് കരുതുന്നത്. പുതിയ കളര്‍ ഓപ്ഷനുകളും പുതുക്കിയ ഗ്രാഫിക്‌സും പ്രതീക്ഷിക്കാവുന്നതാണ്.
ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക്ഷിഫ്റ്റര്‍ തുടങ്ങിയ റൈഡര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ് ഫീച്ചര്‍ പട്ടിക വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 500 സിസിക്ക് താഴെയുള്ള വിഭാഗത്തില്‍ ഈ ഫീച്ചറുകള്‍ കൂടുതല്‍ കണ്ടുവരുന്നുണ്ട്.
മെക്കാനിക്കല്‍ വശത്ത്, പുതിയ ഗറില്ല 450 മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 452cc, ലിക്വിഡ്-കൂള്‍ഡ് ഷെര്‍പ്പ എന്‍ജിന്‍ ഇതിന് തുടര്‍ന്നും കരുത്ത് പകരും.
















