പത്തനംതിട്ട കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽ കെ ജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ഇരുവർക്കും പ്രാഥമികമായ ചികിത്സ നൽകിയിരുന്നു.
Story Highlights : Stray dog attacks twins in Pathanamthitta
















