നിയമസഭ തിരഞ്ഞെടുപ്പിന് ഇനി 11 ദിവസം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിക്കുന്നു. എൽഡിഎഫിന്റെ പ്രചാരണത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം നടത്തും.
യുഡിഎഫും എൽഡിഎഫും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന മലപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാല് പ്രധാന പ്രചാരണ റാലികൾ ഉദ്ഘാടനം ചെയ്യും. രാവിലെ വാർത്താസമ്മേളനത്തിന് ശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും.
എസ്‌ഡിപിഐ പിന്തുണ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് വടക്കൻ പറവൂരിൽ പ്രചാരണത്തിൽ പങ്കെടുക്കും.
ബിജെപി – സിപിഎം ഡീല്‍ ആരോപണങ്ങള്‍, SDPI ബന്ധം എന്നിവയക്ക് പിന്നാലെ ശബരിമല സര്‍ണക്കൊള്ള പ്രതിപക്ഷ നേതാവ് വീണ്ടും സജീവ വിഷയമാക്കിയതോടെ പ്രചാരണത്തില്‍ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മുന്നണികള്‍.
പ്രധാനമന്ത്രി ഉള്‍പ്പടെ ദേശീയ നേതാക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നത് പ്രചാരണം കൊഴുപ്പിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയായിരിക്കെ നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. മുന്നണികളുടെ പ്രകടനപത്രികകളും ഈ ആഴ്ച പുറത്തിറക്കും.
















