എം.എൽ.സി സ്ഥാനം രാജിവെച്ച് നിതീഷ് കുമാർ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എംഎൽസി സ്ഥാനം രാജിവെച്ചത്.
മാർച്ച് 16 നായിരുന്നു നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണയും ബിഹാറിൻ്റെ മുഖ്യമന്ത്രി കസേരയിലെത്തി, വെറും നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാർ പടിയിറങ്ങുന്നത്.
ഭരണഘടന അനുസരിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 14 ദിവസത്തിനുള്ളിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ രാജിവയ്ക്കേണ്ടതുണ്ട്. ഇതുപ്രകാരമാണ് നീതീഷ് കുമാർ രാജിവച്ചത്.
















