വിശാഖപട്ടണത്തു വിവാഹിതനായ നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തി. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ദേഗയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനായ ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി പൊലിപ്പള്ളി മൗനിക എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു.
കഴിഞ ദിവസം വിശാഖപട്ടണത്താണ് സംഭവം നടക്കുന്നത്. 2021-ൽ ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നേരിട്ട് കാണുകയും അത് പ്രണയമായി മാറുകയുമായിരുന്നു. എന്നാൽ 2024-ൽ രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ വിവാഹത്തിന് ശേഷവും ഇരുവരും ബന്ധം മുന്നോട്ട് കൊണ്ടുപോയി.
രണ്ടാഴ്ച മുമ്പ് ഭാര്യ അവരുടെ വീട്ടിലേക്ക് പോയ സമയത്താണ് രവീന്ദ്ര കാമുകിയായ മൗനികയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. രവീന്ദ്രക്ക് താനുമായുള്ള അടുപ്പം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് മൗനിക ഇടക്കൊക്കെ ഭീഷണിയുംപെടുത്തിയിരുന്നു. സംഭവ ദിവസം ഇരുവരും തമ്മിൽ വഴക്കകുകയും വാക്കേറ്റത്തിൽ ഏർപെടുകയാണ് ചെയ്തു.
ഇതിൽ ദേഷ്യം വന്ന രവീന്ദ്ര മൗനികയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി, ചില ഭാഗങ്ങൾ ഒരു ബാഗിലാക്കി ഉപേക്ഷിക്കാൻ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തിച്ചു കളയുകയും ബാക്കിയുള്ള ശരീരഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു. ശേഷം രവീന്ദ്ര സ്വമേധയാൽ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ബന്ധത്തിനിടയിൽ മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും രവീന്ദ്ര അവകാശപ്പെട്ടു. രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് മുതൽ മൗനികയിൽ നിന്നുള്ള നിരന്തരമായ ഭീഷണികളുണ്ടായിരുന്നു, ഇതിൽ മനംമടുത്തിട്ടാണ് രവീന്ദ്ര കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൗനികയുടെ തലയടക്കമുള്ള ശരീരഭാഗങ്ങൾ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്.
















