ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് , പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഐഎം. ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈമാറിയത് ഏരിയാ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ്. കുഞ്ഞികൃഷ്ണൻ പറയുന്ന അക്കൗണ്ട് “സെക്രട്ടറി സി.പി.ഐ.എം പയ്യന്നൂർ ഏരിയ കമ്മിറ്റി “എന്ന പേരിലുള്ളതാണ്. ഏരിയാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വി കുഞ്ഞികൃഷ്ണനും ഉപയോഗിച്ചത് ഇതേ അക്കൗണ്ടാണെന്നും പയ്യന്നൂർ ഏരിയാ കമ്മിറ്റി.
അഞ്ച് ലക്ഷം കൈമാറിയത് വ്യക്തിഗതാവശ്യങ്ങൾക്ക് വേണ്ടിയല്ലെന്നും കുഞ്ഞികൃഷ്ണൻ്റേത് അബദ്ധജടിലമായ അധരവ്യായാമമെന്നും പയ്യന്നൂർ ഏരിയാ കമ്മിറ്റി. ഒരു വ്യക്തിയുടെയും വ്യക്തിഗത സ്വകാര്യ അക്കൗണ്ട് അല്ല. നോട്ടുനിരോധനത്തെ തുടർന്ന് ബാങ്കിംഗ് ഇടപാടിൽ വന്നിട്ടുള്ള നിയന്ത്രണത്തിന്റെ ഭാഗമായി വ്യത്യസ്ത അക്കൗണ്ട് വഴി പാർട്ടിയുടെ ആവശ്യങ്ങൾക്കായി പണം പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിൻവലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗി ക്കുന്നതിനു വേണ്ടിയാ യിരുന്നില്ല. മറിച്ച് പാർട്ടി ആവശ്യത്തിന് വേണ്ടി ആയിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കി.
Story Highlights : CPIM responds to V Kunhikrishnan’s Facebook post
















