ഇന്ത്യയിൽ നിന്ന് അടിയന്തര സഹായം സ്വീകരിക്കാൻ പുറപ്പെടേണ്ട ഇറാൻ വിമാനം ആക്രമിച്ച് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ഡൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം.
അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
അമേരിക്ക ആക്രമണവിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ മാസം 18നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ മാനുഷികസഹായം ഇറാനിലെത്തിച്ചത്.
















