തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, കോൺഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ പ്രത്യേക ലേഖനത്തിലൂടെയാണ് യുഡിഎഫിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
മരിച്ചവരെ പോക്കറ്റടിച്ചില്ലേ എന്നും മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് തനിക്കുണ്ടെന്നുമാണ് ലേഖനത്തിലെ വിമർശനം.
മേപ്പാടിയിൽ വീട് നിർമാണത്തിനുള്ള അപേക്ഷ പോലും നൽകിയിട്ടില്ലെന്നും നിന്ന നിൽപ്പിൽ കള്ളം പറഞ്ഞ് തടി തപ്പുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ ചോദിക്കുന്നു.
സർക്കാറിൻ്റെ നേട്ടങ്ങളിൽ തർക്കം ഉണ്ടെങ്കിൽ പറയണമെന്നും അതിൽ സംവാദം തുടരാമെന്നും പറഞ്ഞ മുഖ്യമന്ത്രി സംവാദത്തിന് നിയമ സഭയായിരുന്നു നല്ലതെന്നും ആ അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തിയെന്നും പരിഹസിക്കുന്നു.
അതേസമയം രാഹുലിൻ്റെ പാട്ടിനും ലേഖനത്തിൽ പരിഹാസം. പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫ് ഭരണകാലത്താണെന്നും സോണിയയുടെ കൈയിൽ ചരട് കെട്ടിക്കൊടുക്കാൻ അവസരം ഉണ്ടാക്കിയത് യുഡിഎഫ് കൺവീനർ ആണെന്നും അദ്ദേഹം കുറിച്ചു.
















