കേരളത്തില്‍ ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരുമെന്ന് എകെ ആന്‍റണി. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു എന്നും കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശാസം പ്രകടിപ്പിച്ചു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി UDF ന് വിജയിക്കാനെന്നും UDFൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത് ആന്റണി പറഞ്ഞു. അതുപോലെ ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു .മോദിക്ക് പ്രിയങ്കരനാണ് പിണറായി എന്നും മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















