മഹാരാഷ്ട്രയിൽ പിതാവിനോടുള്ള വൈരാഗ്യത്തിൽ നാലുവയസ്സുകാരനെ കാലിൽ പിടിച്ച് തല നിലത്തടിച്ചു ആക്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ സന്ദീപ് പവാറാണ് നാല് വയസ്സുകാരനായ വിഗ്നേഷിനെ ക്രൂരമായി ആക്രമിച്ചത്.
കഴിഞ ദിവസം മഹാരാഷ്ട്രയിലെ വാസയിലാണ് സംഭവം നടക്കുന്നത്. പ്രതിയായ സന്ദീപ് പവാറും വിഗ്നേഷിന്റെ പിതാവുമായി ചെറിയ വാക്ക് തർക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഇയാൾ കാലിൽപിടിച്ച് വലിച്ചിറക്കി താഴെ ഇട്ട ശേഷം കാലിൽ പിടിച്ചുകൊണ്ടുതന്നെ കുട്ടിയുടെ തല നിലത്തേക്കും ഇരുമ്പ് കമ്പിയിലേക്കും ഇടിപ്പിക്കുകയായിരുന്നു.
ആക്രമത്തിന് ശേഷം കുട്ടിയെ റോഡിൽ തള്ളിയിടുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന ഉടൻ തന്നെ സമീപവാസികൾ കുട്ടിയെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















