തിരുച്ചിറപ്പള്ളി ലാൽഗുഡിയിൽ ഇന്ത്യ ജനനായക പുലികൾ കക്ഷിയുടെ സ്വതന്ത്ര സ്ഥാനാർഥിയായ നടൻ മൻസൂർ അലി തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി റെയിൽവേ ട്രാക്കിൽ കിടന്നതിനെതിരെ കേസ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ പ്രചാരണത്തിനിടെയാണു കല്ലക്കുടി റെയിൽവേ സ്റ്റേഷനിൽ കയറി നെയിം ബോർഡിനു മുന്നിൽ റെയിൽവേ ട്രാക്കിൽ കിടന്നത്.
സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും ട്രാക്കിൽ കിടന്നതിനുമാണ് നടനെതിരെ ആർപിഎഫ് കേസെടുത്തത്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പാതയാണു താൻ പിന്തുടരുന്നതെന്നു പറഞ്ഞായിരുന്നു ഇയാളുടെ പ്രകടനം.
















