യുവ താര നിരയെ അണിനിരത്തി സജില്‍ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡര്‍ബി വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തില്‍ ആദ്യ വാരം തിയേറ്ററില്‍ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രത്തിന് എല്ലാ ദിനവും ഹൗസ് ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ആയിരുന്നു. ചിത്രം ഇന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളായ യു എ ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാനിലും, യു കെ യിലെ തിയേറ്ററുകളിലും പ്രദര്‍ശനം ആരംഭിക്കും. സോഷ്യല്‍ മീഡിയയില്‍ കസറിയ താരങ്ങളും മലയാളത്തിലെ യുവ താരങ്ങളും ഒത്തുചേരുന്ന ഡര്‍ബി ഒരു ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആണ് സമ്മാനിക്കുന്നത്. മൂന്ന് വര്‍ഷത്തെ ക്യാംപസ് ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും സൗഹൃദവും പിണക്കവും ഇണക്കവും ഒക്കെ ഗംഭീര രീതിയില്‍ ഒരു കംപ്ലീറ്റ് എന്റര്‍ടൈനറായി സജില്‍ മമ്പാട്ട് അവതരിപ്പിക്കുന്നു.

ഗോപി സുന്ദര്‍ ഒരുക്കിയ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ഡര്‍ബിയുടെ ഛായാഗ്രഹണം ആമേന്‍ , ഗുഡ് ബാഡ് അഗ്ലി, മാര്‍ക്ക് ആന്റണി തുടങ്ങി മുപ്പതില്പരം തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ്. ഡര്‍ബിയുടെ സക്‌സസ് മീറ്റില്‍ പ്രേക്ഷകര്‍ ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകളായി ഡര്‍ബിക്ക് നല്‍കുന്ന സ്വീകാര്യതക്കു അണിയറപ്രവര്‍ത്തകര്‍ നന്ദി പറഞ്ഞു. ഡിമാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മന്‍സൂര്‍ അബ്ദുല്‍ റസാഖാണ് ഡര്‍ബിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഗംഭീര പ്രകടനമാണ് ഡര്‍ബിയില്‍ ഓരോ യുവതാരങ്ങളും സമ്മാനിച്ചത്.
ആദം സാബിക്ക്,സാഗര്‍ സൂര്യ, അമീന്‍, ഹരി ശിവറാം, റിഷ് എന്‍. കെ, അനു, ജസ്നിയ ജയദീഷ്, ശിവരാജ്, പ്രവീണ്‍, ആന്‍ മെര്‍ലറ്റ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ഹിഫ്രാസ്, സുപര്‍ണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വര്‍മ്മ, ദിവ്യ എം നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് ബാലന്‍, കൊല്ലം ഷാഫി, സിനോജ് വര്‍ഗ്ഗീസ്, ആര്‍.ജെ അന്തു, ഷിക്കു നസീര്‍, ഹബീബ് ഷാജഹാന്‍, ഫാഹിസ് ബിന്‍ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെ ഒരു പ്രധാന റോളില്‍ എത്തുന്നു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.ഫാര്‍സ് ഫിലിംസാണ് ചിത്രത്തിന്റെ ജി സി സി രാജ്യങ്ങളിലെ വിതരണം നിര്‍വ്വഹിക്കുന്നത്. മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം ആര്‍ എഫ് റ്റി എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.
ഡര്‍ബിയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഡി.ഒ.പി : അഭിനന്ദന്‍ രാമനുജം, തിരക്കഥ : സഹ്റു സുഹ്‌റ, അമീര്‍ സുഹൈല്‍, എഡിറ്റിംഗ് : ആര്‍. ജെറിന്‍, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ് : ഷര്‍ഫു, പ്രൊഡക്ഷന്‍ ഡിസൈനര്‍ : അര്‍ഷാദ് നക്കോത്ത്, ആക്ഷന്‍ : തവസി രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ജമാല്‍ വി ബാപ്പു, കലാസംവിധാനം : അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നജീര്‍ നസീം, മേക്കപ്പ് : റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍ : നിസ്സാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : രജില്‍ കെയ്സി, കൊറിയോഗ്രാഫി : റിഷ്ധാന്‍ അബ്ദുല്‍ റഷീദ്, സൗണ്ട് ഡിസൈന്‍ : കിഷന്‍ മോഹന്‍, സൗണ്ട് മിക്‌സ് : എം ആര്‍ രാജകൃഷ്ണന്‍,സ്റ്റില്‍സ് : എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീന്‍, സ്റ്റുഡിയോ : സപ്താ റെക്കോര്‍ഡ്‌സ്, ഡിഐ: സപ്താ വിഷന്‍. കളറിസ്റ്റ് : കെ എസ് രാജശേഖരന്‍ ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : മെഹ്ബൂബ്, വി.എഫ്.എക്‌സ് : ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ : കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്സ്, പി.ആര്‍.ഒ & മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
















