മധ്യപ്രദേശിലെ ഗ്വാളിയാറിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് വിവാഹവേദിയിൽ വെച്ച് വരനെയും വധുവിനെയും ആക്രമിച്ചു അയൽവാസികൾ. വിവാഹ ചടങ്ങിൽ വധു വേദിയിലേക്ക് എത്തിയ സമയത്താണ് ആക്രമണം നടന്നത്.
മാർച്ച് 31 ആണ് സംഭവം. അയവാസികൾ ആയ ഒരു സംഘം ആളുകൾ വിവാഹത്തിനായി എത്തിയതായിരുന്നു. ഈ സമയം മണ്ഡപത്തിൽ നിന്ന വരനോടെ മദ്യം വാങ്ങാനായി ഇവർ പണം ആവശ്യപ്പെട്ടു. എന്നാൽ വരൻ നൽകാനായി വിസമ്മതിച്ചു. ഇതിനെ തുടർന്ന് ആണ് വരനെ ഇവർ ആക്രമിക്കുന്നത്. തടയാനായി എത്തിയ വധുവിനും ബന്ധുക്കൾക്കും മർദനം ഏറ്റു.
അക്രമണത്തിന് പിന്നാലെ അയൽവാസികൾ വീട്ടിലെ ലൈറ്റുകളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു
















