മഹാരാഷ്ട്രയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെയാണ് (54) സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കി. ഇതിനിടയിലാണ് രാകേഷ് സ്ത്രീയുടെ മോശമായി പെരുമാറിയത്.
നീ വളരെ സുന്ദരിയാണെന്നും അതിനാൽ നിന്റെ മകളും സുന്ദരി ആയിരിക്കുമെന്നും 10000 രൂപ തരാം മകളെ തന്റെ അടുക്കലേക്ക് അയക്കാനുമാണ് രാകേഷ് സ്ത്രീയുടെ പറഞ്ഞത്. ഇത് സ്ത്രീ മുതിർന്ന ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുകയായിരുന്നു. ശേഷം ഉദ്യോഗസ്ഥന് ഇതിൽ ഇടപെടുകയും രാകേഷിനെ വഴക്കുപറയുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ രാകേഷ് ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ ഇയാളെ പോലീസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
















