തിരുവനന്തപുരം നേമം നിയമസഭാ മണ്ഡലത്തിലെ വികസന മാർഗരേഖ അവതരിപ്പിച്ചു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ നവീകരണം വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതുപോലെ ഇത് വെറും മാർഗരേഖ അല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
















