പഞ്ചാബിലെ ഛണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും സംശയാസ്പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
ഏപ്രിൽ 1ന് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതികൾ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിരുന്നു.സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
സ്ഫോടനത്തിന് ഉപയോഗിച്ച ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡ് പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് കാരണം അടക്കമുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളൂ.
















