ഇറാനെതിരെ പുതിയ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ വൈദ്യുത പ്ലാന്റുകൾ തകർക്കുമെന്നാണ് പുതിയ ഭീഷണി. എന്താണ് ചെയ്യേണ്ടതെന്ന് ഇറാനിലെ പുതിയ ഭരണകൂട നേതാക്കൾക്ക് അറിയാം. അവരത് ചെയ്യണം, വേഗം അല്ലെകിൽ പ്ലാന്റുകൾ തകർക്കും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ഇറാന്റെ ഏറ്റവും വലിയ പാലം യുഎസ് നേരത്തെ തകർത്തിരുന്നു. പാലങ്ങൾ മാത്രമല്ല ഇനി വൈദ്യുത പ്ലാന്റുകളും തകർക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ, മധ്യ ഇറാനിൽ യുഎസിന്റെ പോർവിമാനമായ എഫ്-35 വെടിവച്ചിട്ടെന്ന വാദവുമായി ഒരു ഇറാനിയൻ മാധ്യമം രംഗത്തുവന്നു.
















