തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണ ലാലിന്റെ അവയവം ആറുപേർക്ക് പുതുജീവൻ നൽകും. 6 അവയവങ്ങളാണ് ദാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും എയർ ആംബുലൻസ് വഴി ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.
















