Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘രതി വൈകൃതങ്ങൾക്ക് ആൺ പെൺ വ്യത്യാസമില്ല, മൃഗങ്ങൾ വരെ ഇരകൾ’; രഞ്ജിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 6, 2026, 03:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലൈഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആലപ്പി അഷറഫ്. ആറാം തമ്പുരാന്റെ സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ ഒരു തമാശയുടെ പേരില്‍ രഞ്ജിത്ത് അടിച്ചുവെന്നായിരുന്നു താൻ നേരത്തെ പറഞ്ഞിരുന്നതെന്നും എന്നാല്‍ മദ്യത്തിന്റെ പുറത്തു അടിക്കുക മാത്രമല്ല അയാളുടെ നാഭിക്ക് ചവിട്ടി നിലത്തിടുകയായിരുന്നുവെന്നും അഷറഫ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

അതോടൊപ്പം രഞ്ജിത്തിന്റെ രതി വൈകൃത ലീലകളില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ല എന്ന് മാത്രമല്ല ട്രാൻസ്ജെൻഡേഴ്സും എന്തിന് ആന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ വരെ ഉണ്ടെന്നുള്ളതാണ് നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന സത്യമെന്നും ആലപ്പി തുറന്നു പറഞു. സംവിധായകൻ എന്നതിന്റെ ഹുങ്കിൽ അയാൾ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതുപോലെ ഇയാൾ നിരവധി പേരെ ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ധൈര്യത്തോടെ രഞ്ജിത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ ഒപ്പം താൻ ഉണ്ടെന്നും അഷ്‌റഫ് പറഞു.

‘‘ജീവിതം എന്ന പുസ്തകത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങള്‍ എവിടെയോ കേറി പോയിരിക്കുന്നു. കണക്കുകൂട്ടലുകള്‍ തകരുമ്പോള്‍ ജീവിതം അതിന്റെ വഴിക്ക് അങ്ങ് പോകും. അപ്പോള്‍ മനസിലാകും നാം ഈ കഥയിലെ എഴുത്തുകാർ മാത്രമല്ല വെറും കഥാപാത്രങ്ങള്‍ മാത്രമാണെന്ന്. ഉയർച്ചയുടെ പടവുകള്‍ താണ്ടിയ ശേഷം മൂക്കും കുത്തി പടുകുഴിയില്‍ വീണ സംവിധായകൻ രഞ്ജിത്തിന്റെ ആരും അറിയാത്ത ചില സത്യങ്ങളിലേക്ക് നമുക്ക് വീണ്ടും ഒന്ന് കടന്നു ചെല്ലാം.പീഡന പരമ്പരയുടെ ക്ലൈമാക്സ് എന്നോണം പീഡന തമ്പുരാൻ സംവിധായകൻ രഞ്ജിത്ത് ഇപ്പോള്‍ അഴിയെണ്ണിക്കൊണ്ടിരിക്കുകയാണ്. ശീതീകരിച്ച സ്യൂട്ട് റൂമില്‍ മാത്രം ലീലാവിലാസങ്ങള്‍ അരങ്ങേറി തകർത്ത അയാള്‍ ഇന്ന് കൊടും കുറ്റവാളികളോടൊപ്പം പരിവാരങ്ങള്‍ ആരും തന്നെ ഇല്ലാതെ നിലത്ത് പായം വിരിച്ച്‌കൊതുക് കടിയും സഹിച്ചുകൊണ്ട് ഉറങ്ങുകയാണ്.

അത്യുന്നതങ്ങളില്‍ വിരാജിച്ച ഒരു സംവിധായകന് ഇതുപോലൊരു അധപതനം ഉണ്ടാകുന്നത് മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അഹങ്കാരം അതിന്റെ മൂർധന്യാവസ്ഥയില്‍ എത്തിയ സമയത്ത് അയാള്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി, ‘എനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല’ എന്ന്. ഇത്തരം കാഴ്ചപ്പാടുള്ള ഒരാളെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പിടിച്ചിരുത്തിയത് പാർട്ടി സെക്രട്ടറിയുടെ മകൻ അസിസ്റ്റന്റ് ആയി കൂടെ ഉണ്ടായിരുന്നത് കൊണ്ടാകാം.

രഞ്ജിത്ത് പറയുന്നു, ‘ഞാൻ ആകെ ചെയ്യുന്ന ഒരു ക്രൈം എന്താണെന്ന് വച്ചാല്‍ അത് സിനിമ ചെയ്യുന്നതാണെന്ന്’. എന്നാല്‍ സിനിമ എന്ന ക്രൈം ചെയ്തതിന്റെ പേരിലല്ല രഞ്ജിത്ത് ഇന്ന് അഴിയെണ്ണുന്നത്. മറിച്ച്‌ സിനിമയുടെ മറവില്‍ പീഡന ലീലകള്‍ അരങ്ങേറിയതിന്റെ പേരിലാണ്. അയാളുടെ രതി വൈകൃത ലീലകളില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ല എന്ന് മാത്രമല്ല ട്രാൻസ്ജെൻഡേഴ്സും എന്തിന് ആന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ വരെ ഉണ്ടെന്നുള്ളതാണ് നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന സത്യം.

ഇയാള്‍ രചനയില്‍ സംവിധാനത്തിലും അഭിനയത്തിലും ഒക്കെ ബഹു കേമനാണെങ്കിലും സ്വഭാവം വെറും തറയാണെന്നും മുഖം മൂടി അണിഞ്ഞ ഒരാളാണെന്നും അയാളുടെ ഉള്ളില്‍ ഒരു ക്രിമിനല്‍ സ്വഭാവം ഉണ്ടെന്നും ആദ്യമായി പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത് ഞാനാണ്. എന്നെ എതിർത്തുകൊണ്ടും അയാളെ ന്യായീകരിച്ചുകൊണ്ടും ചിലരൊക്കെ രംഗത്ത് വന്നു. എങ്കിലും പിന്നീട് അവരുടെ ഒന്നും ഒരു പൊടി പോലും കാണാതെയായി. അതിനുള്ള കാരണം എന്തെന്ന് വെച്ചാല്‍ ഞാൻ പറഞ്ഞതെല്ലാം നൂറു ശതമാനവും സത്യമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു എന്നുള്ളത് അവർ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

ഇനിയും ന്യായീകരിക്കാൻ നിന്നാല്‍ കൂടുതല്‍ നാറുമെന്ന് അവർക്കും ബോധ്യമായി. അന്ന് ഞാൻ പറഞ്ഞത് മലയാള സിനിമയിലെ പ്രതിഭാധനനും വയോവൃദ്ധനും എല്ലാവർക്കും പ്രിയങ്കരനുമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണനോട് കാണിച്ച ക്രൂരതയെ കുറിച്ചായിരുന്നു. ഒരു ചെറിയ തമാശയുടെ പേരില്‍ മദ്യപിച്ച്‌ ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെവിക്കല്ല് നോക്കി അടിച്ച്‌ നിലത്ത് വീഴ്ത്തി എന്നതായിരുന്നു.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

അടികൊണ്ട് വീണ ഒടുവിലാനെ എല്ലാവരും ചേർന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ ദയനീയമായ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുകയാണ്. ഈ സത്യം ഞാൻ വെളിപ്പെടുത്തിയപ്പോള്‍ പലരും എന്നോട് കമന്റിലൂടെ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കാൻ പാടില്ലായിരുന്നോ എന്ന്, കോടികള്‍ മുടക്കി ആരംഭിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ നടക്കുന്ന ഒരു പ്രശ്നം കൂടുതല്‍ വഷളാക്കുക എന്നതല്ല, എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്.

എല്ലാവരും ചേർന്ന് പ്രശ്നം സമാധാനപരമായി അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോള്‍ ഞാൻ കയറി ഇടപെട്ട് പ്രശ്നം വഷളാക്കുന്നത് ന്യായമാണോ എന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കൂ. ഞാൻ ഈ സംഭവം എന്റെ ചാനലിലൂടെ വെളിപ്പെടുത്തിയപ്പോള്‍ അത് കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് ‘ആറാം തമ്പുരാൻ’ എന്ന ചിത്രത്തിന്റെ നിർമാതാവായ ജി. സുരേഷ് കുമാർ ആയിരുന്നു. സുരേഷ് കുമാർ എന്നോട് പറഞ്ഞത്, ഒരു കാര്യം പറയുമ്പോള്‍ അത് വളരെ കൃത്യമായി പറയേണ്ടതല്ലേ എന്നാണ്. അതെന്താണ് എന്തുപറ്റി എന്ന് ഞാൻ ചോദിച്ചപ്പോള്‍ സുരേഷ് പറയുന്നു, ഒടുവിലാൻ വീണത് അടി കൊണ്ടല്ല, അടിയുടെ കൂടെ നാഭിക്കിട്ട് ഒരു തൊഴി കൂടെ കൊടുത്തു. ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിലാൻ വീണത്.

ആ ബഹളത്തിനിടയില്‍ അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. കിഡ്നി രോഗം ബാധിച്ച്‌ ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ നാഭിക്കിട്ടാണ് ചവിട്ടിയതെന്ന് ഓർക്കണം. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. ആ സാധു മനുഷ്യന്റെ നിവൃത്തികേടും നിസഹായ അവസ്ഥയും കാരണമാണ് തുടർന്ന് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കാൻ നിർബന്ധിതനായത്.

തന്നെയുമല്ല രഞ്ജിത്തിനെ പോലെയുള്ള ഒരാളെനേരിടാനുള്ള ശക്തിയും പ്രാപ്തിയും ആ പാവം മനുഷ്യന് ഉണ്ടായിരുന്നില്ല. സുരേഷ് കുമാർ ഒടുവിലാനെ അടിച്ച കാര്യം കൂടി എന്നോട് പറഞ്ഞപ്പോള്‍ ഇതുള്‍പ്പെടെ വീണ്ടും ചില സത്യങ്ങള്‍ കൂടി വെളിപ്പെടുത്താനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. അപ്പോഴേക്കും സുരേഷ് കുമാർ വീണ്ടും എന്നെ വിളിച്ചിട്ട് പറയുന്നു, താൻ ഇനി രഞ്ജിത്തിനെ ഒന്നും പറയല്ലേ, അയാള്‍ വലിയ അവശതയിലാണ്, കരള്‍ മാറ്റ ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. ഇനി അയാളെ വിട്ടേര്. അതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങള്‍ ഞാൻ ഒഴിവാക്കിയത്.

മനുഷ്യനാണ് തെറ്റുകള്‍ പറ്റാം, ആ തെറ്റുകള്‍ ഏറ്റുപറഞ്ഞു തിരുത്തുന്നതിലാണ് കാര്യം. അതിന് മനസ്സില്‍ കുറച്ചു നന്മ വേണമെന്ന് മാത്രം. എല്ലാം തികഞ്ഞവരായി ഈ ഭൂമിയില്‍ ആരും തന്നെ ഇല്ലല്ലോ. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് ഒരു ഘോഷയാത്ര തന്നെ നടത്തിയിരുന്ന അയാള്‍ക്ക് അസുഖബാധിതനായി കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോഴെങ്കിലും മാനസാന്തരം ഉണ്ടായിക്കാണും ചെയ്ത തെറ്റുകള്‍ക്കൊക്കെ പശ്ചാത്തപിക്കുന്നുണ്ടാകും എന്നൊക്കെ വെറുതെ തെറ്റിദ്ധരിച്ചു.

എന്നാല്‍ ആ ധാരണകളെ ഒക്കെ തിരുത്തി കുറിക്കുന്നതാണ് ഇപ്പോള്‍ അയാള്‍ നടത്തിയ പീഡനം. ഞാൻ ഇങ്ങനെയാണ്, എന്റെ ശൈലി ഇതാണ്, ഒരിക്കലും എന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തില്ല എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ പിന്നെ വരുന്നതിനെ ഒക്കെ നേരിടുന്നതിനും അനുഭവിക്കുന്നതിനും അയാള്‍ യോഗ്യനാണ്. ഒടുവിലിനെ തല്ലി താഴെയിട്ടു എന്നത് മാത്രമാണല്ലോ നിങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത്. എന്നാല്‍ അയാള്‍ സിനിമാ രംഗത്തുള്ള പല പ്രമുഖരെയും തല്ലിയിട്ടുണ്ട്. ‘പാവക്കൂത്ത്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ ഇന്നത്തെ ഒരു പ്രശസ്ത നിർമാതാവിനെയും കരണത്തടിച്ചും നാഭിക്ക് ചവിട്ടിയും അയാള്‍ നിലത്തിട്ടിട്ടുണ്ട്.

അയാള്‍ ചെറുപ്പക്കാരൻ ആയിരുന്നിട്ട് പോലും പ്രതികരിക്കാതെ കണ്ണീരൊലിപ്പിച്ചു കൊണ്ടുപോയ ചരിത്രവും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പേര് ഞാൻ ഇപ്പോള്‍ വെളിപ്പെടുത്താത്തത്. ഒടുവിലാന്റെ സംഭവം അന്ന് ഞാൻ വെളിപ്പെടുത്തിയതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ സഹോദരൻ എനിക്കൊരു വോയിസ് മെസ്സേജ് അയച്ചു. തന്തയ്ക്ക് പറഞ്ഞാല്‍ നിന്നെയും തല്ലുമെടാ അഷ്റഫേ എന്നായിരുന്നു. അത് ഞാൻ അതൊന്നും അന്നത്ര കാര്യമാക്കിയില്ല.

എന്നാല്‍ ഈ അടുത്ത കാലത്ത് രഞ്ജിത്തില്‍ നിന്നും എനിക്ക് നേരെ മറ്റൊരു ഭീഷണി ഉയർന്നു വന്നു. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തില്‍ മോഹൻലാലിന് മസാല ദോശയും ചായയും ഒക്കെ കൊടുക്കുന്ന സപ്ലൈയർ ആയിട്ട് അഭിനയിച്ച ഹരി നമ്പൂതിരി ഈ ഇടയില്‍ എന്നെ കാണാൻ വന്നിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ‘ഞാൻ രഞ്ജിത്തിന്റെ സെറ്റില്‍ നിന്നാണ് വരുന്നത് ഇനി എനിക്ക് അഷ്റഫ് ഖായെ കൂടെ കണ്ടിട്ട് വേണം പോകാൻ എന്ന് രഞ്ജിത്തിനോട് പറഞ്ഞു’. അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു പോലും, ‘അവനോട് പറഞ്ഞേര് ഇനി എന്റെ മുന്നിലൊന്നും വന്ന് പെടരുതെന്ന്’.

ആ വിദേശ മലയാളിക്കാകട്ടെ ഈ ഒടുവിലാന്റെ വിഷയം ഒന്നും അറിയില്ലായിരുന്നു. എനിക്ക് നേരെ അവന്റെ അഭ്യാസ പ്രകടനവുമായി വന്നിരുന്നുവെങ്കില്‍ ഒടുവിലാനെ ചവിട്ടിയ ആ കാല്‍ ഞാൻ ഇങ്ങ് എടുത്തേനെ. ഞാൻ അടിക്കും പിടിക്കും ഒന്നും നടക്കുന്ന ആളൊന്നുമല്ല അത്തരം വീരകൃത്യങ്ങള്‍ക്കൊന്നും താല്പര്യവുമില്ല. ഒരു കാലത്ത് കരഘോഷങ്ങളോടെ വേദിയിലേക്ക് ആനയിച്ചിരുന്ന അയാളെ, പിന്നീട് ഐഎഫ്‌എഫ്കെയുടെ വേദിയിലേക്ക് കൂക്കുവിളികള്‍ അകമ്പടിയോടെ തലതാഴ്ത്തി കടന്നുവരുന്ന കാഴ്ചയും നമ്മള്‍ കണ്ടതാണല്ലോ.

അന്ന് അയാള്‍ കൂവി വിളിച്ചവരെ ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്. ഇത്രത്തോളം അഹങ്കാരം തലയ്ക്ക് പിടിച്ച ഒരാള്‍ മലയാള സിനിമ ചരിത്രത്തില്‍ ഉണ്ടാകുമോ എന്നത് സംശയമാണ്. ഇപ്പോഴത്തെ പീഡന കേസില്‍ അയാളെ അറസ്റ്റ് ചെയ്തു എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമക്കാർ ശ്രവിച്ചതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു ഞെട്ടലും ആർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറിച്ച്‌ ഈ നാണംകെട്ടവന്റെ സ്വഭാവം ഇപ്പോഴും മാറിയില്ലല്ലോ എന്നോർത്ത് ഇയാളോട് അവഗണനയും വെറുപ്പും വർധിക്കുകയാണ് ഉണ്ടായത്.

പട്ടിയുടെ വാല്‍ പന്തീരാണ്ട് കാലം കുഴലില്‍ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കൂ എന്ന സത്യം അയാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിനിയും തുടർന്നുകൊണ്ടേയിരിക്കും ഈ പീഡന വീരനെ അഴിക്കുള്ളിലാക്കിയ അതിജീവിതയ്ക്ക് ആ ധീരയായ പെണ്‍കുട്ടിക്ക് ആശംസകള്‍ നേരുന്നു അവള്‍ക്കൊപ്പം അവള്‍ക്കൊപ്പം മാത്രം നിർത്തുന്നു.’’ആലപ്പി അഷ്റഫിന്റ വാക്കുകള്‍.

Tags: ANWESHANAM NEWSസംവിധായകൻ രഞ്ജിത്ത്ആലപ്പി അഷറഫ്DIRECTOR RANJITH RAPE CASEALAPPY ASHRAFALAPPY ASHRAF AGAINST RANJITH

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies