വൈക്കത്തെ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി. നേരത്തെ സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
















