സിപിഐഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോൺഗ്രസിനൊപ്പമെന്ന് ഉഷ ഹസീന പറഞ്ഞു. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ഉഷ ആരോപിച്ചു. അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിൽ അവർ പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.
അതേസമയം LDF ഉം സ്ഥാനാർഥിയും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ജി സുധാകരൻ പറഞ്ഞു. പുന്നപ്ര പള്ളിയിലെ ഇമാം വീട്ടിലെത്തി ആത്മീയ അനുഗ്രഹം നൽകി. ഒരു പ്രത്യേക വിഭാഗത്തിന്റെ വീട്ടിൽ മാത്രം കയറുന്നു. ഇന്ന് വരെ എൽഡിഎഫിനെ ജയിപ്പിച്ചത് ഞാനാണ്. 50,000 വോട്ട് ഭൂരിപക്ഷം കിട്ടും. അമ്പലപ്പുഴയിൽ ജയിക്കുമെന്നും സുധാകരൻ പറഞ്ഞു.
Story Highlights : usha haseena left cpim joins udf
















