കണ്ണൂരിൽ ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ. കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് (46) പരിയാരം ഗവ. മെഡിക്കൽ കോളജിലെ 803 വാർഡിലെ ശുചിമുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷയരോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് ചികിത്സ തേടിയാണ് ആശുപത്രിയിൽ എത്തിയത്.
ഇന്ന് പുലർച്ചെ ശുചിമുറിയിൽ പോയ വിനോദ് ഏറെ നേരമായിട്ടും തിരിക വരാത്തതിനെ തുടർന്ന് ഭാര്യ ബഹളം വെച്ച് മറ്റുള്ളവരെ വിളിച്ചു വരുത്തി വാതിൽ തകർത്തു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്.
















