വ്യാപാരം എന്നതിനെ ഒരു ഉപജീവനം മാത്രമെന്നല്ല, ഒരു കലയും സേവനവുമാണ് എന്ന തിരിച്ചറിവോടെ പുതിയൊരു സംരംഭം സൃഷ്ടിച്ചിരിക്കുന്ന, അന്താരാഷ്ട്ര ചിത്ര പ്രദര്‍ശന വേദികളില്‍ സ്ഥിരം സാന്നിധ്യവും ഇംഗ്ലീഷ് മലയാളം ചലച്ചിത്രങ്ങളുടെ കലാസംവിധായികയും പ്രശസ്ത ചിത്രകാരിയുമായ ഗീത് കാര്‍ത്തിക തലസ്ഥാന നഗരിയില്‍ ആരംഭിച്ച ‘കാസ ഡി ബെല്ലാ ‘ എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനം നടനും എഴുത്തുകാരനും ലോകറെക്കോര്‍ഡ് ജേതാവുമായ സംവിധായകന്‍ ജോയ് കെ. മാത്യു നിര്‍വഹിച്ചു.
നടനും മാധ്യമ പ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് അലക്‌സ്, അന്തരിച്ച മുന്‍ മന്ത്രി ബേബി ജോണിന്റെ മകളും തിരുവനന്തപുരത്തെ പ്രശസ്ത വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായ ഷീല ജെയിംസ്, പ്രേം നസീറിന്റെ മകള്‍ റീത്ത,മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ തിരുവല്ലം ഭാസി, സക്‌സസ് കേരള മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സരിത വി., മുന്‍ മാതൃക അധ്യാപിക സരസ്വതി, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ വൈസ് പ്രസിഡന്റ് അരവിന്ദ് എസ്. പി.,എസ്. സി. ഐ. ദേശീയ ഭാരവാഹികള്‍,നടിയും ഗായികയുമായ പ്രിയ, ഗായികയും സംഗീത സംവിധായികയുമായ ഡോ. ഉഷ അനില്‍, പ്രശ്സ്ത ഗാന്ധിയന്മാരായ രാജു പള്ളിപ്പറമ്പില്‍, ഉത്തമക്കുറുപ്പ് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
















