വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ. മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ ആണ് പരിപ്പിലും ചോറിലും പാറ്റയെ കണ്ടെത്തിയത്.
നേരത്തേയും വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. മോശം ഭക്ഷണം യാത്രക്കാർക്ക് നൽകിയ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനെതിരെ (ഐആർസിടിസി) കർശന നടപടിയാണ് ഇന്ത്യൻ റെയിൽവേ സ്വീകരിക്കുന്നത്.
















