നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിജയസാധ്യതകൾ വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ തിരുവനന്തപുരത്ത് ചേരും. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം.
നിലവിലെ കണക്കുകൾ പ്രകാരം 80-ലധികം സീറ്റുകൾ ലഭിക്കുമെന്നും, അനുകൂല തരംഗമുണ്ടായാൽ സീറ്റ് നില 100-ലേക്ക് എത്തിയേക്കാമെന്നുമാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. മണ്ഡലം, ജില്ലാ കമ്മിറ്റികൾ നൽകിയ വിശദമായ റിപ്പോർട്ടുകൾ യോഗം ഗൗരവമായി ചർച്ച ചെയ്യും.
















