രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ ഏകദേശം 25 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം ഇപ്പോൾ ലഭ്യമാണ്.
വിദ്യാർഥികൾക്ക് വേഗത്തിൽ ഫലം അറിയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ബോർഡ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവയ്ക്ക് പുറമേ, ഡിജിലോക്കർ (DigiLocker), ഉമാംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.
















