Kerala

തോട്ടപ്പളളി സ്പില്‍വേ വിവാദം; മാത്യു കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: തോട്ടപ്പളളി സ്പില്‍വേയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

ഹൈക്കോടതി അഭിഭാഷകരോട് ഇതുസംബന്ധിച്ച് നിര്‍ദേശം തേടിയിട്ടുണ്ടെന്നും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മാത്യു കുഴല്‍നാടനാണ് രാജിവയ്‌ക്കേണ്ടതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

താന്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മാത്യു കുഴല്‍നാടനും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുറത്തിറക്കിയതാണ് വ്യാജ ഓഡിയോ എന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.