തിരുവനന്തപുരം: വി ശിവൻകുട്ടിയെ തോല്പിക്കാൻ ബി ജെ പി നേതാവൂമായി ചർച്ച ചെയ്ത ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് നേമം മണ്ഡലത്തിൽ നിന്നുള്ള പാർട്ടി ജില്ലാ കൗൺസിൽ അംഗം വി എസ് സുലോചനനെ
സസ്പെൻഷന് പിന്നാലെ നേമം മണ്ഡലത്തിലെ സി പി ഐ യിൽ പൊട്ടിത്തെറിയ്ക്ക്
കളമൊരുങ്ങുന്നു,
കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ ഒടുവിൽ മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഫോണിലൂടെ തെറിവിളിച്ച ആറ്റുകാൽ ലോക്കൽ സെക്രട്ടറി ഷിബു കെ സുരേന്ദ്രനെ തൽസ്ഥാനത്തു നിന്നും ഇലക്ഷന് തൊട്ടുമുന്നേ നീക്കം ചെയ്യുന്ന സ്ഥിതിയിൽ എത്തിയിരുന്നു, ക്രിമിനൽ ബന്ധങ്ങൾ ഉള്ള ഷിബു പാർട്ടിയുടെ
നേതൃത്വത്തിൽ ഇരിക്കാൻ യോഗ്യനല്ല എന്ന ആരോപണവും ഔദ്യോഗിക വിഭാഗം ഉന്നയിച്ചിരുന്നു,
മന്ത്രി ജി ആർ അനിലിന്റെ അടുപ്പകാരനായ പാപ്പനംകോട് അജയൻ സ്വന്തം താല്പര്യങ്ങൾക്ക് വഴങ്ങാത്തവരെ കണ്ടുപിടിച്ചു പുറത്താക്കാൻ ശ്രെമിക്കുന്നു എന്നും ആരോപണമുണ്ട്, സാമ്പത്തിക ക്രമകേടിന്റ പേരിൽ മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും കാലടിജയചന്ദ്രൻ പുറത്തായതിനെ തുടർന്നാണ് പപ്പനംകോട് അജയൻ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്,
നഗരസഭ തെരഞ്ഞെടുപ്പിൽ അമ്പലത്തറയിലെ സി പി ഐ സ്ഥാനാർഥി ഗീത കുമാരിയെ പരാജയപെടുത്താൻ ശ്രെമിച്ചു എന്നാരോപിച്ചു മറ്റൊരു പാർട്ടി ജില്ലാ കൗൺസിൽ അംഗം സുജിത്തിനെതീരെ നടപടി ആവശ്യപ്പെട്ടു
അമ്പലത്തറ ലോക്കൽ കമ്മിറ്റി നേരെത്തെ നേമം മണ്ഡലം കമ്മിറ്റിയ്ക്കും,
ജില്ലാ കൗൺസിലിനും കത്ത്നൽകിയിരുന്നു, അതിന് മേൽ ഒരു നടപടിയ്ക്കും മേൽഘടകങ്ങൾ
തയാറാകാത്ത സാഹചര്യത്തിലാണ് സുലോചനന് എതിരായി വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി,
ഇതേ വാർഡിലെ പരാജയത്തിന്റെ പേരിൽ സിപിഎം രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയിരുന്നു,
വെള്ളാർ വാർഡിൽ തന്നെ തോല്പിക്കാൻ ശ്രെമിച്ച മുൻ കൗൺസിലർ പനത്തുറ ബൈജുവിനെ മണ്ഡലം നേതൃത്വം സംരക്ഷിക്കുന്നു എന്നാരോപിച്ചു സ്ഥാനാർഥിയും മുൻ കൗൺസിറുമായിരുന്ന ബിന്ദുവും ഭർത്താവും നിരവധി പാർട്ടി അംഗങ്ങളും ഉൾപ്പെടെ കുറച്ചു ദിവസങ്ങൾക്കു മുന്നേ ബിജെപി യിൽ ചേർന്നിരുന്നു, പുതിയ സംഭവ വികാസങ്ങളിൽ
അസംതൃപ്തർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നേതൃത്വം നിരീക്ഷിക്കുകയാണ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സിപിഎം ജില്ലാ കമ്മിറ്റി അംഗംകുടിയായ കരമന ഹരിയോ, സിപിഎം നേതൃത്വമോ സുലോചനൻ എതിരെ
സിപിഐ നേതൃത്വതിന്നു പരാതി യൊന്നും നൽകിയിട്ടില്ല എന്നതും ശ്രെദ്ധേയമാണ്,
സുലോചനന് ചുമതലയുള്ള അമ്പലത്തറ ലോക്കൽ കമ്മിറ്റി യുടെ സെക്രട്ടറിയെ നേതൃത്വത്തിന്റെ സമ്മതമില്ലാതെ മാറ്റി
നേരത്തെ പോസ്കോ കേസിൽ പ്രതിയായതിനെ തുടർന്ന് മാറ്റിയ ആളെതന്നെ വീണ്ടും സെക്രട്ടറിയാക്കിയതിൽ
സുലോചനനുമായി മേൽഘടകം ഇടഞ്ഞു നിൽക്കുന്നതനിടയിലാണ്
പുതിയ ശബദ്സന്ദേശം കൂടെ പുറത്തു വന്നത്,
















