പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതുക്കിയ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 76,500 രൂപയാണ് പ്രാരംഭ വില ( ഡല്‍ഹി എക്‌സ് ഷോറൂം വില). സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിന് കൂടുതല്‍ ഒതുക്കമുള്ള ലുക്ക് നല്‍കുന്നു. ടോപ് വേരിയന്റ് ആയ ഫാസിനോ എസ് മാറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.
പിന്നില്‍ ചെറിയ ടെയില്‍ലൈറ്റും പ്രത്യേകമായുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്. ടെയില്‍ലൈറ്റും ഇന്‍ഡിക്കേറ്ററും ഒന്നിച്ചായിരുന്ന മുന്‍പത്തെ ഡിസൈനില്‍ നിന്നുള്ള പ്രധാന മാറ്റമാണിത്. ഈ മാറ്റമൊഴിച്ചാല്‍, സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ ഫാസിനോയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ തുടരുന്നു.
8 ബിഎച്ച്പി കരുത്തും 10.3എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 125സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിനും കരുത്ത് പകരുന്നത്. സ്‌കൂട്ടര്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഫാസിനോ എസിന് 95,200 രൂപയാണ് വില. ഫാസിനോ ഡിസ്‌ക് വേരിയന്റിന് 88,000 രൂപ, ഫാസിനോ ഡ്രമ്മിന് 76,500 എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്.
















