കൊടും ചൂടിൽ ഉരുകി കേരളം. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി. സാധാരണയെക്കാൾ മൂന്നു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.
പാലക്കാട് ഉയർന്ന താപനില 40°C വരെയും കൊല്ലം 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 37°C വരെയും , തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















