തൃശൂർ വാണിയംപാറയിൽ വീടിനുള്ളിൽ വെച്ച് രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദത്തിനാണ് കടിയേറ്റത്. അതീവ വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുഞ്ഞിനെ കടിച്ചത്. നിലവിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചാണ് കുഞ്ഞിന് കടിയേറ്റത്. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് വീട്ടുകാർ ഓടിയെത്തിയപ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പാമ്പിനെ തിരിച്ചറിയാനും വൈകാതെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനും സാധിച്ചത് വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു.
















