വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‍വെയൻ എൻജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. നാച്ചാരത്തെ സ്വന്തം വീട്ടിലാണ് യുവാവ് കഞ്ചാവ് ചെടി വളർത്തിയത്. ലഹരിയ്ക്ക് അടിമയായ യുവാവ് മാസശമ്പളം മുഴുവൻ ഉപയോഗിച്ച് ലഹരി വാങ്ങി. സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെയാണ് സ്വന്തം വീട്ടിലെ ടെറസിൽ കഞ്ചാവ് ചെടി തന്നെ വളർത്താൻ തീരുമാനിച്ചത്. സി.എച്ച്.ശശിധർ എന്ന യുവാവാണ് കഞ്ചാവ് ചെടിയുമായി അറസ്റ്റിലായത്. വീട്ടിലെ ടെറസിൽ യുവാവ് കഞ്ചാവ് വളർത്തുന്നെന്ന വിവരമറിഞ്ഞ് എസ്ഐ ബാലരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ശശിധറിന്റെ വീട്ടിലെത്തിയത്. ഇവിടെ നിന്ന് 17 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു.
















