താമരശ്ശേരി ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച മുതൽ തുടങ്ങും. ചുരത്തിൽ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. ഇതിൽ 6ാം വളവിന്റെ ഡിസൈൻ വർക്കിനാണ് അനുമതി ലഭിച്ചത്.
7,8 വളവുകളുടെ ഡിസൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണു വിവരം.
6ാം വളവ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർമാണ സാമഗ്രികളും മറ്റും കരാർ കമ്പനി ചുരത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
വളവുകൾ വീതി കൂട്ടുന്നതിന് ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു.
ഈ വളവുകൾ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു തെല്ലൊരാശ്വസമാകുമന്നാണ് പ്രതീക്ഷ.
















