കേരളത്തിൽ വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റും കടന്നു മുന്നേറുന്നു. പ്രതിസന്ധി രൂക്ഷമായതോടെ വിവിധയിടങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡിങ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാത്രി 6 മുതൽ 11 വരെ അധിക ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ 15 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരാഴ്ച മുൻപ് തന്നെ മലബാർ മേഖലയിലെ ചിലയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിച്ചത്. പലയിടങ്ങളിലും 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. നിലവിൽ ഔദ്യോഗികമായി ലോഡ് ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ ഔദ്യോഗികമായി നൽകുന്ന വിശദീകരണം. അമിത ഉപഭോഗം മൂലം ഫീഡറുകൾ തകരാറിലാകുന്നത് ഒഴിവാക്കാൻ ചില ക്രമീകരണങ്ങൾ മാത്രമാണ് നടത്തുന്നതെന്നും ബോർഡ് അറിയിച്ചു.വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരുകയാണെങ്കിൽ രാത്രികാല നിയന്ത്രണം 30 മിനിറ്റ് വരെയാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
















